Section

malabari-logo-mobile

പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സ്: അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : PG Diploma in Cyber Forensics and Security Course: Applications are invited

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എന്‍ജിനിയറിങ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (6 മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.എസ്സി/എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍/ വര്‍ഷം വരെയുള്ള പരീക്ഷയുടെ അസല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ്/ പ്രവേശന തിയതിയില്‍ അപേക്ഷകര്‍ ഹാജരാകണം.

sameeksha-malabarinews

അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓണ്‍ലൈന്‍ പേയ്മെന്റ് മുഖേനയോ നല്‍കാം. അപേക്ഷ ഫോറം ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളേജ് വെബ്സൈറ്റ് www.cek.ac.in ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 15ന് മുന്‍പ് പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എന്‍ജിനിയറിങ് കല്ലൂപ്പാറ, കടമാങ്കുളം.പി.ഒ, കല്ലൂപ്പാറ, തിരുവല്ല- 689583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 0469-2677890, 2678983, 8547005034, വെബ്സൈറ്റ്: www.ihrd.ac.in, www.cek.ac.in.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!