Section

malabari-logo-mobile

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 13 ന് പമ്പുകള്‍ അടച്ചിടും;27 മുതല്‍ അനിശ്ചിതകാല സമരം

HIGHLIGHTS : മുബൈ: പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഈ മാസം 13 ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടും. യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടി...

മുബൈ: പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഈ മാസം 13 ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടും. യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന്റെ കീഴില്‍ വരുന്നു 54,000ത്തോളം പെട്രോള്‍ പമ്പുകളാണ് അടച്ചിടുക. വില വര്‍ധനവിന്റെ കാര്യത്തില്‍  തുടര്‍ന്നും തീരുമാനമായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികള്‍ അറിയിച്ചു.

പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. 54,000ത്തോളം പെട്രോള്‍ പമ്പുകളാണ് ഇവര്‍ക്കു കീഴിലുള്ളത്. ഇവയില്‍ എല്ലാം 13ന് പെട്രോള്‍ വാങ്ങലും വില്‍പനയുമുണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുകയെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍ ഇകൊമേഴ്‌സ് പോര്‍ട്ടലുകളിലൂടെ ഹോം ഡെലിവറി നടത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!