Section

malabari-logo-mobile

പെരിയ ഇരട്ടക്കൊല;മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു

HIGHLIGHTS : കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുഞ്ഞിരാമനെ സിബിഐ ചോദ്...

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുഞ്ഞിരാമനെ സിബിഐ ചോദ്യം ചെയ്തിരുന്നു.ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേര്‍ക്കു പുറമെ 10 പേരെ കൂടി കേസില്‍ ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു.

ഇന്നലെ സിബിഐ അറസ്റ്റു ചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. കെ വി കുഞ്ഞിരാമന്‍ നിലവില്‍ കാസര്‍ഗോഡ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.

sameeksha-malabarinews

രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറ്‌സറ്റിലായത്. ഇവര്‍ക്ക് കൊലപാകത്തിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍.

2019 ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!