പെപ്പര്‍ സ്‌പ്രേ അടിച്ചു;വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം:പെപ്പര്‍ സ്‌പ്രേ അടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലിയൂര്‍ പുന്നംമൂട് സ്‌കൂളിലെ പ്ലസ്ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ക്ലാസില്‍ ഒരു കുട്ടി കൊണ്ടുവന്ന പെപ്പര്‍ സ്േ്രപ മറ്റ് കുട്ടികള്‍ അടിച്ചതായിരുന്നു വെന്നാണ് വിവരം. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

വിദ്യാര്‍ത്ഥികളെ ആദ്യം തിരുവനന്തപുരം ജറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top