കൊച്ചി: മുന്‍ കെനിയന്‍ പ്രധാനമന്തി റെയില ഒടിങ്ക കേരളത്തില്‍ വെച്ച് അന്തരിച്ചു. മകളുടെ തുടര്‍ചികിത്സയ്ക്കായാണ് അദേഹം കേരളത്തില്‍ എത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
മകളുടെ നേത്ര ചികിത്സയുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ശ്രീധരീയത്തില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
ഒടുങ്കെയുടെ മരണവുമായി ബന്ധപ്പെട്ട് കെനിയന്‍ അധികൃതരുമായും ഡല്‍ഹിയിലെ കെനിയന്‍ ഹൈ കമ്മീഷനുമായും ബന്ധപ്പെടുന്നതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
റെയില ഒടുങ്കെ 2008 മുതല്‍ 2013 വരെ കെനിയയുടെ പ്രധാന മന്ത്രിയായിരുന്നു .




