ഉല്‍പന്നങ്ങളിലെ മായം തിരിച്ചറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കണം; അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ

കോഴിക്കോട്:ഉല്‍പന്നങ്ങളിലെ മായം തിരിച്ചറിയാന്‍ പൊതുജനങ്ങളെ പ്രാപ്തമാക്കാന്‍ ആവശ്യമായ പദ്ധതി പരിപാടികള്‍ നടപ്പാക്കണമെന്ന് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ പറഞ്ഞു. കോഴിക്കോട് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ലോക ഉപഭോക്തൃ അവകാശദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് അവകാശമുണ്ട്. അത് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശീലനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പ്രചാരണം വ്യാപകമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ്കുമാര്‍ കെ കെ അധ്യക്ഷത വഹിച്ചു. കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലാം വെള്ളയില്‍, ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടികെഎം അസീസ്, ഓള്‍ കേരള കണ്‍സ്യൂമര്‍ മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി സക്കറിയ പള്ളിക്കണ്ടി, ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പിഐ അജയന്‍, കേരള കണ്‍സ്യൂമര്‍ ജ്യോതി ഡ്രീംസ് പ്രസിഡന്റ് മോളി ജോര്‍ജ്ജ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ജോജി സക്കറിയ, സപ്ലൈ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി ജി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുസ്ഥിര ജീവിത ശൈലിയിലുള്ള ശരിയായ മാറ്റം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ജില്ലാ സഹകരണ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. എം സുധീര്‍ അവതരണം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top