
പരപ്പനങ്ങാടി : മുനിസിപ്പാലിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മുന്‍സിപ്പാലിറ്റി നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി സമ്പൂര്‍ണ്ണ ദൗമവിവര നഗരസഭയായി മാറ്റുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത്.
ജലസ്രോതസ്സുകള്‍,റോഡുകള്‍,കെട്ടിടങ്ങള്‍,തെരുവുവിളക്കുകള്‍,കുടിവെള്ളപൈപ്പുകള്‍,കുളങ്ങള്‍,തോടുകള്‍,കിണറുകള്‍,പാലങ്ങള്‍ എന്നിവ ഡ്രോണ്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും. കെട്ടിടങ്ങളുടെ വിസ്തീര്‍ണവും കുടുംബാംഗങ്ങളുടെ വിവരങ്ങളും നേരിട്ട് ശേഖരിക്കും.
ഡ്രോണ്‍ സര്‍വ്വേയുടെ സ്വിച്ച് ഓണ്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു.
ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ ബി പി സാഹിദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ വി കെ സുഹറ ടീച്ചര്‍, സീനത്ത് ആലിബാപ്പു,
ഖൈറുന്നിസ താഹിര്‍,കെ പി മുഹ്‌സിന, സി നിസാര്‍ അഹമ്മദ്
മുന്‍ ചെയര്‍മാന്‍ എ ഉസ്മാന്‍,
മുന്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, മുന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ,
കൗണ്‍സിലര്‍മാരായ ബേബി അച്യുതന്‍, ഷമേജ്, കെ സി നാസര്‍ ജുബൈരിയ, ഫൗസിയ കോടാലി, ദീപ, ജൈനിഷ, റംലത്ത് കെ കെ, സെക്രട്ടറി ബൈജു പുത്തലത്തൊടി
,പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അശ്വന്‍ പി കെ , പ്രോജക്റ്റ് മേനേജര്‍മാരായ റിനു , വിഷ്ണു നന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ മുനിസിപ്പാലിറ്റിയിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ആകും.
മൂന്ന് മാസം കൊണ്ട് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കും.
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയുടെ 2023 – 24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജെ ഐ എസ് മാപ്പിംഗ് സര്‍വ്വേ നടക്കുന്നത്.
പ്രൊജക്ടിന്റെ നിര്‍വ്വഹണചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) യാണ് നിര്‍വ്വഹിക്കുന്നത് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




