തൃശൂര്‍: വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയ്ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തി. പെല്ലറ്റുകള്‍ കണ്ടെത്തിയ നായകളില്‍ ഒരെണ്ണം ചത്തു. പാലക്കാട് നിന്നും ഗുരുവായൂരില്‍നിന്നും മണ്ണുത്തിയില്‍ ചികിത്സയ്ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തിലാണ് തോക്കില്‍നിന്ന് ഉള്ളതെന്ന് സംശയിക്കുന്ന പെല്ലറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തുമ്പോഴാണ് പെല്ലറ്റ് കണ്ടെത്തിയത്.
ഈ നായക്ക് ഒപ്പം ഗുരുവായൂരില്‍ നിന്നെത്തിച്ച മറ്റൊരു നായയുടെ ശരീരത്തിലും ഇന്ന് പെല്ലറ്റ് കണ്ടെത്തിയിരുന്നു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയിലാണ് പെല്ലറ്റ് കണ്ടത്. പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രണ്ടാമത്തെ നായയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചികിത്സ നല്‍കിവരികയാണ്.




