Section

malabari-logo-mobile

ഈരാറ്റുപേട്ടയില്‍ പ്രചാരണം നിര്‍ത്തിവെച്ച് പി സി ജോര്‍ജ്ജ്

HIGHLIGHTS : കോട്ടയം:ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജ്. ...

കോട്ടയം:ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജ്. കഴിഞ്ഞദിവസം പ്രചാരണ പരിപാടികള്‍ക്കിടെ പി സി ജോര്‍ജിനു നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിലര്‍ കലാപത്തിനു ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കുകയാണെന്നും പിസി ജോര്‍ജ്ജ് വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നുകൂടിയാണ് ഇത്തരമൊരു തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

തീക്കോയി പഞ്ചായത്തിലെ തേവര്‍ പാറയില്‍ വാഹന പര്യടനം നടത്തുന്നതിനിടെയായിരുന്നു പിസി ജോര്‍ജ്ജിന് നേരെ ചിലര്‍ കൂക്കിവിളിച്ച് പ്രതിഷേധിച്ചത്.

തന്റെ പ്രചരണ പരിപാടിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പി സി ജോര്‍ജ്ജ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!