Section

malabari-logo-mobile

ഉത്തര്‍പ്രദേശില്‍ മലയാളി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

HIGHLIGHTS : Attack on nuns, including Malayalees, in Uttar Pradesh

തിരു:ഉത്തര്‍പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം. ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്കുള്ള യാത്ര മധ്യേ ഝാന്‍സിയില്‍ വെച്ചാണ് മലയാളിയുള്‍പ്പെടെ നാല് കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മതം മാറ്റാന്‍ ശ്രമിക്കുകയാണന്ന് ആരോപിച്ച് ബജ്‌റംദഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി.

സന്യാസ പഠനം നടത്തുന്ന ഒഡീയില്‍ നിന്നുള്ള രണ്ടുപേരെ വീട്ടില്‍ കൊണ്ടുവിടാനുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. പഠിക്കാന്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് ഇവര്‍ വീട്ടിലേക്ക് പോയത്. ട്രെയിനിലായിരുന്നു യാത്ര. പഠനം നടത്തുന്നവരായതുകൊണ്ട് രണ്ടുപേര്‍ തിരുവസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാന്‍ കൊണ്ടുപോവുകയാണ് എന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായത്.

sameeksha-malabarinews

ഋഷികേശില്‍ നിന്ന് ട്രെയിനില്‍ കയറിയ ഇവര്‍ ട്രെയിനില്‍ വച്ചുതന്നെ കന്യസ്ത്രീകള്‍ക്ക് നേരെ പ്രശ്‌നമുണ്ടാക്കുകയും പഠിതാക്കളെ തട്ടിക്കൊണ്ടുപോവുകയാണെന്നും ഇവര്‍ റെയില്‍ വേ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നിര്‍ബന്ധിച്ച് കന്യാസ്ത്രികളെ ട്രെയിനില്‍ നിന്ന് ഇറക്കി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. ഈ സമയം നിരവധി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഇവരെ അനുഗമിച്ചു. രാത്രി അഭിഭാഷകരെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

സംഭവത്തില്‍ അപലപ്പിച്ച കെസിബിസി സംസ്ഥാന സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!