പി.സി. ചാക്കോ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം:  കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച്‌ എന്‍സിപിയിലെത്തിയ മുതര്‍ന്ന നേതാവ്‌ പി.സി ചാക്കോ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ്‌ പവാര്‍ പിസി ചാക്കോയെ അധ്യനാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പീതാംബരന്‍ മാസ്റ്റര്‍ ആയിരുന്നു നിലവിലെ പ്രസിഡന്റ്‌. രണ്ട്‌ എംഎല്‍എമാരാണ്‌ എന്‍സിപിക്ക്‌ ഇത്തവണ നിയമസഭയിലുള്ളത്‌. ഇതില്‍ എന്‍കെ ശശീന്ദ്രന്‍ ഇത്തവണ മന്ത്രിയാകും. മറ്റൊരാള്‍ കുട്ടനാട്ടില്‍ നിന്നുള്ള തോമസ്‌്‌.കെ. തോമസ്‌ ആണ്‌. ചെറിയ പാര്‍ട്ടിയാണെങ്ങിലും ഗ്രൂപ്പുതര്‍ക്കങ്ങള്‍ തന്നെയാകും പുതിയ പ്രസിഡന്റിനും തലവേദന.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •