പത്തനംതിട്ട മുന്‍ കളക്ടറും നിലവില്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസറുമായ പിബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു.രോഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിബി നൂഹ് ഐഎഎസ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റിന് വിധേയരാകണമെന്നും, ജാഗ്രത പാലിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹിന്ഒരു ദിവസം മുന്‍പാണ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസറായി നിയമനം ലഭിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




