വയനാട് : വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുളള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.
പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നവ ഒഴിവാക്കണം. വിജ്ഞാപനത്തില്‍ മാറ്റം വരുത്താന്‍ വനം- പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മേഖലയിലെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തമായി. ജില്ലയിലെ നാല് ഇടങ്ങളില്‍ എല്‍ഡിഎഫ് വഴി തടയല്‍ സമരം സംഘടിപ്പിച്ചു.ഇന്നലെ ബത്തേരിയില്‍ സര്‍വ്വകക്ഷി യോഗവും ചേര്‍ന്നു. കരടിനെതിരെ യോജിച്ചുള്ള പ്രതിഷേധം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. ഇന്ന് ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ നടക്കും .അതിന് മുന്നോടിയായുള്ള വിളംബര ജാഥയും ഇന്നലെ നടന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.




