പാലക്കാട് : പാലക്കാട്ടെ ആറ് വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ പശ്ചാത്തലം അന്വേഷിക്കാന്‍ പോലീസ്.കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്കും മുന്‍പ് ദൈവം രക്ഷകനായി എത്തുമെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെയാണ് അമ്മ ഷാഹിദ 6 വയസ്സുള്ള മകന്‍ ആമിലിനെ കഴുത്തറത്ത് കൊന്നത്. മകനെ ബലിനല്‍കിയെന്ന് ഷാഹിദ തന്നെയാണ് പോലീസിനെ വിളിച്ച് പറഞ്ഞത്. ശനിയാഴ്ച് ഷാഹിദ ആവശ്യപ്പെട്ട പ്രകാരം പുതിയ കത്തി വാങ്ങി നല്കിയതായി ഭര്‍ത്താവ് സുലൈമാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആറു വര്‍ഷം മുന്‍പ് മദ്രസാ അധ്യാപികയായിരുന്നു ഷാഹിദ.




