ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം പഴുത്തത് – 1
നെയ്യ് – 1 ടീസ്പൂൺ
തേങ്ങാപ്പാൽ – 3 ടേബിൾസ്പൂൺ
ശർക്കരപ്പാനി – 3 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി -2 നുള്ള്
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം പഴുത്തത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം പാൻ ചൂടാക്കി ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് പഴം ചേർക്കുക. അൽപ്പനേരം പഴത്തിന്റെ രണ്ടുവശവും മറിച്ചിട്ട് മൊരിയിച്ചെടുക്കുക. ശേഷം അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ തേങ്ങാപ്പാലും മൂന്ന് ടേബിൾസ്പൂൺ ശർക്കരപ്പാനിയും ഒഴിച്ചു കൊടുക്കുക. ഏലയ്ക്കാപ്പൊടി കൂടെ ചേർക്കുക. ശേഷം നന്നായി വഴറ്റി വറ്റിച്ചെടുക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



