
എടക്കര: മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി 16 വര്‍ഷത്തിന് ശേഷം വഴിക്കടവ് പൊലീസിന്റെ പിടിയില്‍. 2009 ലായിരുന്നു കേസിനാസ്പദമായ സംഭവം.
വഴിക്കടവിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ പിടിയിലായ കണ്ണൂര്‍ മുണ്ടുപറമ്പ് പുളിക്കല്‍ ജോസ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ താമസിച്ച പ്രതിയെ ഒടുവില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍വച്ചാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി മദ്യം കൈവശംവച്ചതിന് പ്രതിക്കെതിരെ തലശേരിയില്‍ എക്‌സൈസിലും കേസ് നിലവിലുണ്ട്. നിലമ്പൂര്‍ ജെഎ ഫിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




