
മഞ്ചേരി: വില്‍പ്പനയ്ക്കായി 18.530 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് ഒരുവര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. കാസര്‍കോട് കുന്നക്കാട് പാമ്പനാല്‍ വീട്ടില്‍ ബാബു സെബാസ്റ്റ്യനെ(54)യാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എം പി ജയരാജ് ശിക്ഷിച്ചത്.
2019 ജൂണിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേരി മുട്ടിപ്പാലം അയനിക്കുണ്ട് ബസ് സ്റ്റോപ്പില്‍ വച്ച് പ്രതിയെ മഞ്ചേരി ഇന്‍സ്‌പെക്ടറായിരുന്ന ഇ ആര്‍ ബൈജു പിടികൂടിയ ത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍ പി സുരേഷ് ഹാജരായി.
എട്ട് സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും നാല് തൊണ്ടിമു തലും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേ ക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




