Section

malabari-logo-mobile

ശസ്ത്രക്രിയ കാത്ത് രോഗി; കാര്‍ ബാംഗ്ലൂര്‍ ട്രാഫിക്കില്‍ കുരുങ്ങിയ ഡോക്ടര്‍ 3 കി.മി. ഓടി ആശുപത്രിയിലെത്തി

HIGHLIGHTS : Patient awaiting surgery; Doctor stuck in Bangalore traffic for 3 km. He ran to the hospital

ബംഗളൂരു: ഗതാഗതകുരുക്കില്‍ കുരുങ്ങി സമയം വൈകിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോ മീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍. ബംഗളൂരുവിലെ സര്‍ജാപുരിലാണ് സംഭവം. മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗോവിന്ദ് നന്ദകുമാറാണ് രോഗിക്ക് വേണ്ടി കാറില്‍ നിന്നും ഇറങ്ങി ഓടി ആശുപത്രിയിലെത്തിയത്. ഗ്യാസ്‌ട്രോഎന്‍ട്രോളജി സര്‍ജനായ ഗോവിന്ദ് ഒരു രോഗിക്ക് പിത്തസഞ്ചിയില്‍ അടിയന്തര ലാപ്രോസ്‌കോപ്പിക് സര്‍ജറി നിശ്ചയിച്ചിരുന്നത്.

ശസ്ത്രക്രിയയുടെ സമയം അനുസരിച്ച് വീട്ടില്‍ നിന്ന് ഗോവിന്ദ് ആശുപത്രിയിലേക്ക് ഇറങ്ങുകയും ചെയ്തു. എന്നാല്‍, ബംഗളൂരുവിലെ ഗതാഗതകുരുക്കില്‍ ഗോവിന്ദ് കുരുങ്ങി. താന്‍ കണക്കുകൂട്ടിയത് പോലെ ആശുപത്രിയിലെത്താന്‍ സാധിക്കില്ലെന്ന് ഒടുവില്‍ ഗോവിന്ദ് മനസിലാക്കി.

sameeksha-malabarinews

സാധാരണ സര്‍ജാപുരില്‍ നിന്ന് മരത്തഹള്ളിയില്‍ എത്താന്‍ 10 മിനിറ്റുകള്‍ മാത്രമാണ് വേണ്ടത്. എന്നാല്‍, അര മണിക്കൂര്‍ എടുത്താലും ആ ദൂരം താണ്ടാന്‍ ചെലപ്പോള്‍ ഈ ട്രാഫിക്ക് ബ്ലോക്കിനിടെ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് ഗോവിന്ദ് മറ്റ് മാര്‍ഗങ്ങള്‍ നോക്കിയത്. സമയം വൈകുന്നത് ചിലപ്പോള്‍ രോഗിയുടെ ആരോഗ്യ നിലയെ തന്നെ ഗുരുതരമായി ബാധിച്ചേക്കാം. ഇതോടെ വാഹനം അവിടെ നിര്‍ത്തി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!