പരപ്പനങ്ങാടിയില്‍ കുറുക്കന്‍ ശല്ല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍;കൂട് വെച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍

പരപ്പനങ്ങാടി: കുറുക്കന്‍ ശല്ല്യം രൂക്ഷമാകുന്നു.പലയിടത്തും വളര്‍ത്തുമൃഗങ്ങള്‍ക്കും ആളുകള്‍ക്കും നേരെ ഇവയുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശത്ത് പല ദിവസങ്ങളിലായി അഞ്ചോളം പശുക്കളാണ് കുറക്കന്റെ കടിയേറ്റ് ചത്തത്. ഈ പ്രദേശത്ത് ഒരു വളര്‍ത്തുനായയും കുറുക്കന്റെ കടിയേറ്റ് ചത്തിരുന്നു.

കുറുക്കന്റെ ആക്രണം രൂക്ഷമായതോടെ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കുറുക്കന്റെ ആക്രമണം കൂടുതലായുള്ള പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശത്ത് കൂടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top