HIGHLIGHTS : Passengers injured as car loses control and falls into ravine
മലപ്പുറം : കാരാത്തോട് എം എല്‍ എ റോട്ടില്‍ കല്ലേങ്ങല്‍ പടിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങല്‍ പടിയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മലക്കം മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാലുപേര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു