സംവിധായകന്‍ ഷാഫിയുടെ വിയോഗം : പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രങ്ങളുടെ സംവിധായകനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി

HIGHLIGHTS : Director Shafi's demise: CM says we have lost a director whose films won a place in the hearts of the audience

സംവിധായകന്‍ ഷാഫിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാളി പ്രേക്ഷകന്റെ ഹൃദയത്തില്‍ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സഹ സംവിധായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഷാഫി പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നുവെന്നും പ്രേക്ഷക മനസ്സ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഷാഫിയുടെ സിനിമകള്‍ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങള്‍ പലതും തലമുറകള്‍ കൈമാറി ഏറ്റെടുക്കപ്പെട്ടു. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമൃദ്ധമായ ആ സിനിമകള്‍ മലയാളത്തിന്റെ അതിര്‍ത്തി വിട്ടും സ്വീകാര്യത നേടി.

ഷാഫിയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!