കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് യാത്രക്കാർ

പുൽപ്പള്ളി: വാഹന യാത്രക്കാർക്കുനേരെ കടുവയുടെ ആക്രമണം. കാർ യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കുനേരെയുമാണ് കടുവ പാഞ്ഞടുത്തത്. തിങ്കൾ രാവിലെ 7.45ഓടെ പുൽപ്പള്ളി-മാനന്തവാടി റോഡിൽ കുറിച്ചിപ്പറ്റയിലായിരുന്നു സംഭവം. ബൈക്കിൽ പോകുകയായിരുന്ന വീട്ടിമൂല ഷിജുവും പെരുമ്പലം രതീഷും കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടിമൂലയിൽനിന്ന് കാട്ടിക്കുളത്തേക്ക് ജോലിക്കായി പോകുകയായിരു ന്നു ഇവർ.

റോഡിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നിരുന്ന കടുവ ഇവരുടെ ബൈക്കിനുനേരെ ചാടുകയും പിന്തുടരുകയും ചെയ്തു. തൊട്ടുപിറകെ കാറിൽ ഉണ്ടായിരുന്നവർ നിർത്താതെ ഹോൺ അടിച്ചതോടെ കടുവ കാട്ടിലേക്ക് മാറി. പിന്നീട് മാനന്തവാടിയിൽനിന്ന് വരികയായിരുന്ന കാറുകൾക്ക് നേരെ ആക്രമണമുണ്ടായി.

ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ യാത്ര ചെയ്തിരുന്ന കാറിന്റെ മുന്നിൽ പോയിക്കൊണ്ടിരുന്ന കാറിനു നേരെയായിരുന്നു ആദ്യത്തെ ആക്രമണം. ഈ വാഹനം മുന്നോട്ട് പോയതോടെ തന്റെ കാറിനുനേരെ അലറിക്കൊണ്ട് പാഞ്ഞെടുക്കുകയായിരുന്നെന്ന് അജിത് കെ ഗോപാൽ പറഞ്ഞു. ഈ മേഖലയിൽ കടുവയുടെ സ്ഥിര സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top