
കുറ്റിപ്പുറം: റെയില്‍വേ സ്റ്റേഷനി ലെ മുഖ്യ കവാടത്തില്‍ ഷീറ്റ് അട ര്‍ന്നുവീണ് യാത്രക്കാരന് പരിക്കേ റ്റു. ശനിയാഴ്ച പകല്‍ ഒന്നോടെ യാണ് അപകടം. വടകരയില്‍നി ന്ന് ജോലി കഴിഞ്ഞ് കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങിയ ചങ്ങരംകു ളം മൂക്കുതല സ്വദേശി മുഹമ്മദി (58)ന്റെ തലയിലേക്ക് മേല്‍ക്കുര യില്‍നിന്ന് ഷീറ്റ് അടര്‍ന്നുവീഴുക യായിരുന്നു. പരിക്കേറ്റ ഇയാള്‍ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സ തേടി.
രാവിലെ ഒമ്പതിനും ഇതേ ഭാഗത്ത് ഷീറ്റ് അടര്‍ന്നുവീണിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റിപ്പു റം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നതിന് തൊട്ടുമു മ്പായിരുന്നു ഇത്. പ്രതിപക്ഷ നേതാവിന്റെ കാറിന്റെ അടുത്താ ണ് ഷീറ്റ് പതിച്ചത്. സമീപകാല ത്ത് ഏഴുകോടി ചെലവില്‍ നട ത്തിയ വികസന പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായി നിര്‍മാണം പൂര്‍ ത്തീകരിച്ച മുഖ്യ കവാടത്തിന്റെ ഷീറ്റാണ് അടര്‍ന്നുവീണത്. ആര്‍ പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥല ത്തെത്തി പരിശോധന നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



