Section

malabari-logo-mobile

പാസ്സ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടനചിത്രം

HIGHLIGHTS : രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.വൈകിട്ട് ആറിന് ഉ...

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.വൈകിട്ട് ആറിന് ഉദ്ഘാടനച്ചടങ്ങിനു ശേഷം നിശാഗന്ധിയില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുക.ടര്‍ക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു തടവുപുള്ളിക്കായി എത്തുന്ന കത്തിനുള്ളില്‍ നിന്നും ലഭിച്ച ഫോട്ടോയിലൂടെ ജയില്‍ ജീവനക്കാരന്‍ മെനഞ്ഞെടുക്കുന്ന കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തുര്‍ക്കി ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥകൂടിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

sameeksha-malabarinews

ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

24ാം രാജ്യാന്തര ചലച്ചിത്രമേള (ഷെഡ്യൂള്‍)
ഡിസംബര്‍ 6 (വെള്ളി)

(കൈരളി)രാവിലെ 10.00 ന് ബേര്‍ണിങ് ഗോസ്റ്റ്
12.15 ന് അറ്റ്‌ലാന്റിസ് 3.00ന് ദ ലോങ്ങ് വോക്ക്

(ശ്രീ)രാവിലെ 10.15ന് നൊക്ടേണ്‍,12.00 ന്
യു വില്‍ ഡൈ അറ്റ് 20,3.15 ന് മെയ്ഡ് ഇന്‍ ബംഗ്ലാദേശ്

(നിള)രാവിലെ 10.30 ന് ഡീപ് വെല്‍ 12.30 ദ ഓഗസ്റ്റ് വേര്‍ജിന്‍ 3.30ന് ടെയ്ക് മി സംവെയര്‍ നൈസ്

(കലാഭവന്‍)രാവിലെ 10.15ന് മല്‍പാസോ 12.00 ന് ഓഗസ്റ്റ് 3.15 ന് സണ്‍സ് ഓഫ് ഡെന്മാര്‍ക്ക്

(ടാഗോര്‍ തിയേറ്റര്‍) 10.00 ന് ഒലെഗ്,12.15 ന് ലുനാന -എ യാക് ഇന്‍ ദി ക്ലാസ്‌റൂം ,2.15 ന് ആദം

(നിശാഗന്ധി ഓഡിറ്റോറിയം ) വൈകിട്ട് 6.00 ന് പാസ്ഡ് ബൈ സെന്‍സര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!