Section

malabari-logo-mobile

ഹൈദരബാദ് എന്‍കൗണ്ടര്‍: നീതി ലഭിച്ചെന്ന് കുടുംബവും, കയ്യടിച്ച് സോഷ്യല്‍ മീഡിയയും

HIGHLIGHTS : നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് നിയമവിദഗ്ധരും രാഷ്ട്രീയ നേതൃത്വങ്ങളും ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ക...

നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് നിയമവിദഗ്ധരും രാഷ്ട്രീയ നേതൃത്വങ്ങളും

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് അതേ സ്ഥലത്ത് വെച്ച് എന്‍കൗണ്ടറില്‍ കൊലപ്പെടുത്തി സംഭവത്തില്‍ കയ്യടിച്ച് സാമുഹ്യമാധ്യമങ്ങള്‍. പ്രതികള്‍ കൊല്ലപ്പെട്ടതോടെ തങ്ങള്‍ക്ക് നീതി ലഭിച്ചെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളുടെ പ്രതികരം മാധ്യമങ്ങള്‍ക്കും തെലുങ്കാന സര്‍ക്കാരിനും, പോലീസിനും ഇവര്‍ നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസം ഈ പ്രതികളെ വെടിവെച്ചുകൊല്ലേണ്ടവരാണ് എന്നാണ് താന്‍ കരുതുന്നതെന്നും പക്ഷേ നിയമവ്യവസ്ഥ അത് അംഗീകരിക്കുന്നില്ലന്നും തെലുങ്കാന ആഭ്യന്തരമന്ത്രി രാമറാവു  തന്നെ പറഞ്ഞിരുന്നു.
ട്വിറ്ററിലും, ഫേസ്ബുക്കിലടക്കമുള്ള സോഷ്യല്‍മീഡയിയില്‍ തെലുങ്കാന പോലീസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ വന്നുനിറയുകയാണ്.

sameeksha-malabarinews

കൂടാതെ ഒരു പ്രതിയുടെ പിതാവ് പോലീസ് നീതിയാണ് നടപ്പിലാക്കിയതെന്നും ഇതിനെ സ്വാഗതം ചെയ്തു. മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകന്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയാണെന്നായിരുന്ന പ്രതികരണം. ദില്ലിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും, സൗമ്യയുടെ മാതാവും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ഏറെ സന്തോഷം തോന്നിയ ദിവസമാണ് ഇന്നെന്ന് സിനിമ പ്രവര്‍ത്തകായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ഒരു വയസ്സായ പെണ്‍കുട്ടി മുതല്‍ 80 വയസ്സുകാരികള്‍ വരെ ആക്രമിക്കപ്പെടുന്നു. ഈ പ്രതികള്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയിലെ മാതപിതാക്കള്‍ ഏറെ സന്തോഷിക്കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ എന്നാല്‍ പോലീസ് വ്യാജഏറ്റുമുട്ടല്‍ നടത്തി ശിക്ഷ നടപ്പിലാക്കിയത് ശരിയല്ലെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
നിയമവിദഗ്ധരും ദേശീയ പാര്‍ട്ടിനേതാക്കളും വ്യത്യസ്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പ്രതികളെ വെടിവെച്ചുകൊല്ലുന്ന രീതിയിലേക്ക് പോലീസ് നീങ്ങുന്നത് നീതിന്യായ വ്യവസ്ഥിയോടുള്ള വെല്ലുവിളിയാണെന്ന അഭിപ്രായമാണ് ഉയര്‍ന്നുവരുന്നത്. ഇക്കാര്യത്തില്‍ പോലീസ് കാണിക്കുന്ന അമിതാവേശത്തിന് പിന്നില്‍ മറ്റെന്തെങ്ങിലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വിടി ബല്‍റാം എംഎല്‍എ പറഞ്ഞു. ഇന്ന് പ്രതികളെയാണ് പോലീസ് വെടിവെച്ച് കൊല്ലുന്നതെങ്ങില്‍ നാളെ അത് ഏത് പൗരരനു നേരെയും ഉയരാമെന്ന് ബല്‍റാം പറഞ്ഞു. ഇരക്ക് നീതിക്കിട്ടലല്ല, പ്രതികാരമനസ്സിനെ തൃപ്തിപ്പെടുത്തല്‍ മാത്രമാണിതെന്നും ന്നുംതാന്‍ കരുതുന്നെതന്നും ബല്‍റാം പറഞ്ഞു

നിയമവ്യവസ്ഥിയില്‍ നിന്നുകൊണ്ടാണ് നീതി നടപ്പിലാക്കേണ്ടതെന്നാണ് രാഷ്ട്രീയനേതൃത്വങ്ങളുടെയും നിലപാട്. പോലീസിന് കസ്റ്റഡിയിലുള്ള പ്രതികള്‍ ആക്രമിച്ചു എന്നതില്‍ വിരോധാഭാസമുണ്ട്. ഇതില്‍ അന്വേഷണം വേണമെന്ന് ആനിരാജ അഭിപ്രായപ്പെട്ടു. നിയമവാഴ്ച നിലനില്‍ക്കുന്ന ജനാധിപത്യരാജ്യത്ത് പോലീസ് പ്രതികളെ വെടിവെച്ച് കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന ബിന്ദുകൃഷ്ണ വ്യക്തമാക്കി.

ഒരു പെണ്‍കുട്ടിയുടെ മാതാവ് എന്ന നിലയില്‍ തനിക്ക് ഏറെ വേദനയുണ്ടെങ്ങിലും നിയമവ്യവസ്ഥിതിക്കനുസരിച്ച് കുറ്റം തെളിയിച്ച് പരമാവധി ശിക്ഷ നല്‍കാതെ പോലീസ് വെടിവെച്ച് കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് ടിഎന്‍ സീമയും പ്രതികരിച്ചു.

ജനക്കൂട്ട ഇച്ഛക്കനുസരിച്ച് പോലീസ് ശിക്ഷ നടപ്പിലാക്കുന്നത് ജനാധിപത്യവും നിയമവ്യവസ്ഥിതിയും നിലനില്‍ക്കുന്ന സമഹൂത്തില്‍ അത്രത്തോളം ആശാവഹമല്ലന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!