ഒരുത്തി എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ മീ ടു വിനെ കുറിച്ച് നടന്‍ വിനായകന്റെ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധവുമായി നടി പാര്‍വതിരുവോത്തും രംഗത്ത്. വിനായകന്റെ ചിത്രത്തിനൊപ്പം ‘ഷെയിം’ എന്നെഴുതി പോസ്റ്റ്‌ചെയ്താണ് പ്രതിഷേധിച്ചിരിക്കുന്നത്. പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്ക് ഇതിന് താല്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന ഈ മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും . എനിക്ക് വേറെ ആര്‍ക്കെങ്കിലും ഒപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും . ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ?നിങ്ങള്‍ എനിക്ക് പറഞ്ഞുതാ’ എന്നാണ് കഴിഞ്ഞദിവസം വിനായകന്‍ ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഇതിനെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിനായകനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.




