കോഴിക്കോട്: നവ കേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന കമ്മറ്റിയാണ് നടപടി എടുത്തത്.
യുഡിഎഫ് ബഹിഷ്‌ക്കരണം മറികടന്നാണ് കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക നേതാക്കള്‍ നവകേരള സദസ് വേദിയിലെത്തിയത്. കുന്ദമംഗലത്തെ നവകേരള സദസ്സ് പ്രഭാത ഭക്ഷണ യോഗത്തിലാണ് നേതാക്കള്‍ എത്തിയത്. വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ച് നില്‍ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
രാഷ്ട്രീയം നോക്കാതെയാണ് നവകേരള സദസ്സിലേക്കെത്തിയതെന്നാണ് ലീഗ് നേതാവ് മൊയ്തു പറഞ്ഞത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




