‘പാക് ബന്ധമുള്ള തീവ്രവാദ സംഘടന’: കോഴിക്കോട് ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എന്‍ഐഎ റെയ്ഡ്. പാക്കിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. പട്‌നയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന.

കോഴിക്കോടിനു പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തര്‍പ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. പട്‌നയിലെ ഫുല്‍വാരിഷരിഫ് പൊലീസ് സ്റ്റേഷനില്‍ 2022 ജൂലായ് 14ന് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പാക്ക് പൗരന്‍ നിര്‍മിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മര്‍ഖൂബ് അഹമ്മദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top