Section

malabari-logo-mobile

ആത്മഹത്യ ചെയ്ത സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

HIGHLIGHTS : കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ...

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസാണ് ഉത്തരവിറക്കിയിരിക്കുന്നത്.

കണ്‍വെന്‍ഷന്‍ സെന്ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭ സെക്രട്ടറി പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷം അനുമതി നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

sameeksha-malabarinews

സംഭവത്തില്‍ തദ്ദേശ മന്ത്രി എ സി മൊയ്തീന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറി പരിശോധന നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രി അംഗീകരിക്കകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. പുതിയതായി ചുമതലയേറ്റ നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പുതുക്കിയ പ്ലാന്‍ സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ജൂണ്‍ 18 നാണ് പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്. 15 കോടി മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്ത മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തി കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!