താനൂരില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍;ചുകപ്പ് ടീഷര്‍ട്ട് ഊരിവീശി നാട്ടുകാര്‍ ട്രെയിന്‍ നിര്‍ത്തി

താനൂര്‍: റെയില്‍ പാളത്തില്‍ വിള്ളല്‍. താനൂര്‍ ചിറക്കല്‍ ഭാഗത്താണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് ഒമ്പതുമണിയോടെ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. ഈ സമയം ഇതുഴി കടന്നുവരികയായിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയില്‍ ചുകന്ന ടീഷര്‍ട്ട് ഊരിവീശി നാട്ടുകാര്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്.

ഉടന്‍ തന്നെ ഇവര്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം താല്‍ക്കാലികമായി നന്നാക്കുകയായിരുന്നു.

ഒന്നര മണിക്കൂറോളം ഇവിടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ട്രെയിനുകള്‍ വേഗത കുറച്ച് ഇതുവഴി കടത്തിവിട്ടുകൊണ്ടിരിക്കുകയാണ്. അതെസമയം ട്രാക്ക് പൂര്‍ണമായും നന്നാക്കുന്നതിനായി വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top