പരപ്പനങ്ങാടിയില്‍ കടല്‍ക്ഷോഭം രൂക്ഷം: തീരദേശ റോഡില്‍ വെള്ളം കയറുമെന്ന് ആശങ്ക

പരപ്പനങ്ങാടി:ചാപ്പപ്പടിയിലാണ് ശക്തമായ കടല്‍ ക്ഷോഭം. കടല്‍ക്ഷോഭത്തില്‍ തിരദേശ റോഡില്‍ കെട്ടിയിരിക്കുന്ന താല്‍ക്കാലിക സുരക്ഷാ ഭിത്തി ഏതുസമയത്തും തകര്‍ന്നുപോകാവുന്ന അവസ്ഥയിലാണ് ഉള്ളത്.

റോഡിന്റെ സുരക്ഷാ ഭിത്തി തകരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും കടല്‍ സമീപത്തെ വീടുകളിലേക്ക് കയറുകയും ചെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

ഇവിടെ കടലില്‍ തീര്‍ത്ത താല്‍ക്കാലിക സുരക്ഷാ ഭിത്തി കടലെടുത്തുപോയ അവസ്ഥയിലാണുള്ളത്. ശക്തമായ സുരക്ഷാ ഭിത്തിയില്ലാത്ത ഈ ഭാഗത്ത് ശാസ്ത്രീയമായ രീതിയില്‍ സുരക്ഷാ ഭിത്തി കെട്ടിയാല്‍മാത്രമെ സുരക്ഷിതത്വം ലഭിക്കുകയൊള്ളുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. അതെസമയം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top