വികസനസെമിനാര്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ എംഎല്‍എ പരസ്യമായി അപമാനിച്ചു

പരപ്പനങ്ങാടി:   തിരൂരങ്ങാടി മണ്ഡലം എം എൽ എ  പി.കെ അബ്ദുറബ്ബ് പരപ്പനങ്ങാടി യിൽ സംഘടിപ്പിച്ച വികസന സെമിനാർ റിപോർട്ടു ചെയ്യാനെത്തിയ  മാധ്യമ പ്രവർത്തകനെ  എം എൽ എ പരസ്യമായി അപമാനിച്ചു.
വികസനസെമിനാറിലെ ചോദ്യോത്തരസെഷന്‍ നടന്നുകൊണ്ടിരിക്കെയാണ് വേദിയിലുണ്ടായിരുന്ന എംഎല്‍എ, മാധ്യമം ലേഖകന്‍ ഹംസ കടവത്തിനെ അപമാനിക്കുന്ന രീതിയില്‍ പേരടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്.

പരപ്പനങ്ങാടിയില്‍ ഒരു തോട് നിര്‍മാണം നടക്കുമ്പോള്‍ താന്‍ ദില്ലിയിലായിരുന്നെന്നും എന്നാല്‍ താന്‍ അന്ന് വീട്ടില്‍ ബ്രഷ് ചെയ്തിരിക്കുന്നത് കണ്ടുവെന്ന് ഹംസകടവത്ത് മാധ്യമത്തില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് എംഎല്‍എ അബ്ദുറബ്ബ് ആരോപിച്ചത്..
എന്നാല്‍ ഈ ആരോപണം കല്ലുവെച്ച നുണയാണെന്നും ഒരു ഔദ്യോഗികവേദിയില്‍ വെച്ച് എംഎല്‍എ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും ഹംസ കടവത്ത് പറഞ്ഞു.
വെള്ളിയാഴച പരപ്പനങ്ങാടിയില്‍ വെച്ച് നടന്ന സെമിനാറില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയത് വേദിവിട്ടതിന് ശേഷമായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം.
എംഎല്‍എ മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടിവേദികളിലെന്നപോലെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എംഎല്‍എ പെരുമാറിയെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top