Section

malabari-logo-mobile

അതിശൈത്യത്താല്‍ ഗള്‍ഫ് നാടുകള്‍ വിറയ്ക്കുന്നു

HIGHLIGHTS : റിയാദ്‌:ഗള്‍ഫ് രാജ്യങ്ങളില്‍ കൊടുംതണുപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കനത്തതണുപ്പാണ്

റിയാദ്‌:ഗള്‍ഫ് രാജ്യങ്ങളില്‍ കൊടുംതണുപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കനത്തതണുപ്പാണ് ഈ മേഖലയില്‍. ശനിയാഴ്ച താപനില പുജ്യം ഡിഗ്രി സെല്‍ഷ്്യസില്‍ തൊട്ടു.

ഉത്തര സൌദിയിലെ മരുഭൂമിയില്‍  ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒന്നാണ്. ഉത്തര അതിര്‍ത്തി പ്രവിശ്യയിലും ഹായിലിലും താപനില മൈനസ് എട്ടു ഡിഗ്രിവരെയായി കുറയുമെന്ന് കാലാവസ്ഥാവിഭാഗം നേരത്തെ അറിയിച്ചിരുന്നു.

sameeksha-malabarinews

അല്‍ കഫ്ജി, ഹായില്‍, തബൂക്ക്, അല്‍ ഖുറയാത്ത്്, അറാര്‍, റഫ, അല്‍ഖസീം, തുറൈഫ്, അല്‍ ജൌഫ് ഭാഗങ്ങളില്‍ കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയുമുണ്ട്.

യുഎഇയലും തുടരുകയാണ്. കഴിഞ്ഞമാസം മുപ്പതുമുതല്‍ തണുപ്പ് ശക്തമാണ്. കഴിഞ്ഞദിവസം അല്‍ ഐന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ മലനിരകളില്‍ മഞ്ഞുവീഴ്ചയുണ്ടായി. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ജബല്‍ അല്‍ ജെയ്സില്‍
താപനില മൈനസ് രണ്ട് ഡിഗ്രി വരയെത്തി.കുവൈത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ പകല്‍ താപനില എട്ടു ഡിഗ്രിവരെ താഴ്ന്നു. രാത്രിയിലാകട്ടെ പുജ്യം ഡിഗ്രിവരയെും താപനില വരുന്നുണ്ട്. ഈ സ്ഥിതി രണ്ടുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!