Section

malabari-logo-mobile

ബജറ്റില്‍ പരപ്പനങ്ങാടിക്ക്‌ 17 കോടിരുപ

HIGHLIGHTS : പരപ്പനങ്ങാടി: സംസ്ഥാന ബജറ്റില്‍ പരപ്പനങ്ങാടിനിക്ക്‌ വലിയ നേട്ടം. പ്രധാനപ്പെട്ട മുന്ന്‌ പദ്ധതികള്‍ക്കായി 17 കോടി രൂപ വകയിരുത്തുമെന്നാണ്‌ ധനമന്ത്രി ബ...

parapanangadi malabarinews newsപരപ്പനങ്ങാടി: സംസ്ഥാന ബജറ്റില്‍ പരപ്പനങ്ങാടിനിക്ക്‌ വലിയ നേട്ടം. പ്രധാനപ്പെട്ട മുന്ന്‌ പദ്ധതികള്‍ക്കായി 17 കോടി രൂപ വകയിരുത്തുമെന്നാണ്‌ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.
ഉപമുഖ്യമന്ത്രിയായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരില്‍ പരപ്പനങ്ങാടിയില്‍ പിഡബ്ലുഡി സമുച്ചയത്തിന്‌ നാലുകോടി രൂപയാണ്‌ വകയിരിത്തിയിരിക്കുന്നത്‌. ഒ ചന്തുമേനോന്റെ സ്‌മാരകമായി പരപ്പനങ്ങാടി കോടതിസമുച്ചയത്തെ മാറ്റും ഇതിനായി രണ്ട്‌ കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.

പരപ്പനങ്ങാടി പരിയാപുരത്ത്‌ സ്ഥാപിക്കുമെന്ന നേരത്തെ പ്രഖ്യാപിച്ച എല്‍ബിഎസ്‌ ഇന്റഗ്രേറ്റഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിക്ക്‌ സ്ഥലമേറ്റുടുപ്പിനായി പത്ത്‌ കോടിരൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌.
ഇതിന്‌ പുറമെ പാലത്തിങ്ങല്‍ പുതിയ പാലം നിര്‍മ്മിക്കല്‍, പരപ്പനങ്ങാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കല്‍, സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക്‌ ഐപി ബ്ലോക്ക്‌ നിര്‍മ്മിക്കാനുമെല്ലാം പദ്ധതികള്‍ ബജറ്റിലുണ്ട്‌.

sameeksha-malabarinews

പരപ്പനങ്ങാടിയില്‍ പിഡബ്ലുഡി സമുച്ചയം ആദ്യ ബജറ്റല്‍ പ്രഖ്യാപിച്ചതായിരുന്നു ഇപ്പോള്‍ പിഡബ്ലുഡി റസ്‌റ്റ്‌ ഹൗസ്‌ നില്‍ക്കുന്ന സ്ഥലമാണ്‌ ഇതിനായി കണ്ടെത്തിയിട്ടുള്ളത്‌. ഇതു വരെ കടലാസില്‍ മാത്രമായിരുന്ന ഇതിന്റെ പ്രവര്‍ത്തനം സമുച്ചയത്തില്‍ പരപ്പനങ്ങാടിയില്‍ നിലവില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ സൗകര്യമൊരുങ്ങും,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!