പരിവാര്‍ പരപ്പനങ്ങാടി അദാലത്ത് സംഘടിപ്പിച്ചു

HIGHLIGHTS : Parivar was organized at Parappanangady Adalat

പരപ്പനങ്ങാടി:പരിവാര്‍ പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി സഹകരണത്തോടുകൂടി അദാലത്തുകള്‍ സംഘടിപ്പിച്ചു ‘ബുദ്ധി പരിമിത സൗഹൃദം മലപ്പുറം ജില്ല’എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് പരപ്പനങ്ങാടി പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ചാണ് മുന്‍സിപ്പല്‍ തല അദാലത്ത് നടന്നത്.

പരിവാര്‍ മുനിസിപ്പല്‍ കോഡിനേറ്റര്‍ അബ്ദുല്ലത്തീഫ് തെക്കേപാട്ടിന്റെ അധ്യക്ഷതയില്‍
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പി പി ഉദ്ഘാടനം ചെയ്തു.
2023- 24 അധ്യായന വര്‍ഷത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു.

sameeksha-malabarinews

സ്വീഡനില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ വേള്‍ഡ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മുഹമ്മദ് സഹീറിനെ ചടങ്ങില്‍ ആദരിച്ചു.

ഡിവിഷന്‍ കൗണ്‍സിലര്‍മ്മാര്‍ തലക്കകത്ത് അബ്ദുറസാഖ് ,ഫൗസിയ സിറാജ’പരിവാര്‍ ബ്ലോക്ക് പ്രസിഡണ്ട്,സിദ്ദീഖ് മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മുഖ്യപ്രഭാഷണം: പരിവാര്‍ ബ്ലോക്ക് സെക്രട്ടറി ഇ.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.
പരിവാര്‍ പരപ്പനങ്ങാടി സെക്രട്ടറി മുജീബ് സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!