HIGHLIGHTS : Dhanush is taking revenge; Crore compensation for three seconds scenes; Nayanthara
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ പിറന്നാള്‍ ദിനമായ നവംബര്‍ 18 ന് ‘ബിയോണ്ട് ദ ഫെയറി ടേല്‍’ എന്ന ഡോക്യുമെന്ററി പുറത്തിറക്കാനിരിക്കുകയാണ്. ഇതിനിടയിലാണിപ്പോള്‍ നടന്‍ ധനുഷിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി താരം എത്തിയിരിക്കുന്നത്. ധനുഷ് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് നയന്‍താര പറയുന്നു.
നാനും റൗഡി താന്‍ എന്ന 2015 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിഘ്‌നേഷ് ശിവനുമായി നയന്‍താര പ്രണയത്തിലാകുന്നത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷും പ്രൊഡ്യൂസര്‍ ധനുഷുമായിരുന്നു. ഈ ചിത്രത്തെ കുറിച്ചും ഇതിലെ ഗാന രംഗത്തെ കുറിച്ചുമെല്ലാം പുറത്തിറങ്ങാനിരിക്കുന്ന നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
പടത്തിലെ ഗാനം ഡോക്യുമെന്ററിയുടെ ട്രെയിലറിന് ഉപയോഗിക്കാനായി ധനുഷിന്റെ നിര്‍മ്മാണ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും അതിന് അനുവാദം കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തുവിട്ടിരുന്നു. അതില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബി ടി എസ് ദൃശ്യം ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് പകര്‍പ്പവകാശ ലംഘം ചൂണ്ടിക്കാണിച്ച് പത്ത് കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണെന്നാണ് താരം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യത്തിന് ധനുഷ് 10 കോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്.
ധനുഷിന് സിനമയിലെ മുഖമല്ല ജീവിതത്തിലെന്നും പകപോക്കുകയാണെന്നും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഡോക്യുമെന്ററി താമസിക്കാന്‍ കാരണം ധനുഷാണെന്നും താരം വ്യക്തമാക്കുന്നുണ്ട്.