Section

malabari-logo-mobile

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മൂന്ന് തവണയില്‍ കുറയാതെ അധ്യാപക രക്ഷകര്‍ത്തൃ സമിതികള്‍ ചേരണം: ബാലാവകാശ കമ്മീഷന്‍

HIGHLIGHTS : Parent-Teacher Committees to meet at least three times in unaided schools: Child Rights Commission

തിരുവനന്തപുരം:സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒരു അധ്യയന വര്‍ഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും അധ്യാപക രക്ഷകര്‍ത്തൃ സമിതികള്‍ ചേരണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. സമിതിയുടെ പ്രവര്‍ത്തനം ജനാധിപത്യപരമായിരിക്കണമെന്നും രക്ഷിതാക്കള്‍ക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള അവസരങ്ങള്‍ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി.

മേവറം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ അധ്യാപക രക്ഷകര്‍ത്തൃസമിതി രൂപീകരിച്ച് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളും സി.ബി.എസ്.ഇ. തിരുവനന്തപുരം റീജിയണല്‍ ഓഫീസറും ഉറപ്പുവരുത്തുവാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

sameeksha-malabarinews

ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് പ്രവേശന ദിവസം സ്‌കൂളിലെത്തിയ രക്ഷകര്‍ത്താവിന് പ്രയാസമുണ്ടാക്കി. ബസ് ജീവനക്കാരും സ്‌കൂളധികൃതരും നിരുത്തരവാദപരമായി പെരുമാറി. പ്രിന്‍സിപ്പാള്‍ കുട്ടികളോട് ദയവില്ലാതെ പെരുമാറുന്നു. സ്‌കൂളില്‍ പി.ടി.എ. മീറ്റിംഗുകള്‍ കൂടുന്നില്ല തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കമ്മീഷന് നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!