പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

പരപ്പനങ്ങാടി:പുത്തന്‍ പീടികയില്‍ ലോറി മറിഞ്ഞു. പലചരക്ക് സാധനങ്ങള്‍ കയറ്റിവന്ന ലോറിയാണ് ടയര്‍പൊട്ടി.
നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് താനൂര്‍ പരപ്പനങ്ങാടി റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പുത്തന്‍പീടിക നവജീവന്‍ വായനശാലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചിരിക്കുന്നത്.

കോഴിക്കോട് നിന്ന് തിരൂരിലേക്ക് ചരക്കുമായി പോവുകയായിരുന്നു ലോറി.

Share news
error: Content is protected !!
Scroll to Top