പരപ്പനങ്ങാടി കണ്ടൈന്‍മെന്റ് സോണിലെ അടക്കാത്ത കടകള്‍ക്കെതിരെ പോലീസ് നടപടി ;കടയടക്കാന്‍ അറിയിപ്പ് കിട്ടിയില്ലെന്ന് വ്യാപാരികള്‍

പരപ്പനങ്ങാടി: ഇന്നലെ കണ്ടൈയന്‍മെന്റ് സോണായി പ്രഖ്യാപിച്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 31 ാം ഡിവിഷനില്‍ ഉള്‍പ്പെട്ട കടകള്‍ അടക്കാഞ്ഞതിന് നടപടിയുമായി പോലീസ്. എന്നാല്‍ കടയടക്കാന്‍ യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പരാതിയുമായി വ്യാപാരികള്‍.

ഇന്ന് വൈകീട്ട് അഞ്ചരമണിയോടെ പരപ്പനങ്ങാടി ജംഗഷനിലെ മലായബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ അടക്കാത്തതിനാണ് സ്ഥലത്തെത്തിയ പോലീസ് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തത്. ഈ കടകള്‍ കണ്ടൈന്‍മെന്റ് സോണിലുള്ളവയാണ്.

എന്നാല്‍ തങ്ങള്‍ക്ക് കടകള്‍ അടക്കണമെന്ന് യാതൊരു മുന്നറിയിപ്പും കിട്ടിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നഗരസഭ ഉദ്യോഗ്സ്ഥര്‍ ഇന്ന് വൈകീട്ട് ഇരുപതിലധികം കടകളുള്ള ഈ കോംപ്ലക്‌സില്‍ രണ്ട് കടകളില്‍ നോട്ടീസ് നല്‍കകുക മാത്രമാണ് ചെയ്തതെന്നും വ്യാപാരികള്‍ പറഞ്ഞു. രാവിലെ ഈ ഡിവിഷന്റെ ഭാഗമായ ബിഇഎം എല്‍പി സ്‌കൂള്‍ മുതല്‍ തെക്കോട്ട് പുത്തന്‍പീടിക വരെയുള്ള ഭാഗത്ത് പോലീസ് നേരിട്ടെത്തി കടകള്‍ അടക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നുവന്നും എന്നാല്‍ 31 ാം ഡിവിഷന്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടി ടൗണിലെ കടകളില്‍ ഈ അറിയിപ്പ് ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. ഇതിലെ ആശയക്കുഴപ്പമാണ് കടകള്‍ തുറന്നിരിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

സംഭവത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ബിന്ദുജയചന്ദ്രനും മര്‍ച്ചന്റ് അസോസിയേഷന്‍ നേതൃത്വവും പോലീസുമായി ഇടപെട്ട് വിഷയം രമ്യതയില്‍ പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണുകള്‍ തിരികെ നല്‍കി.

Share news
error: Content is protected !!
Scroll to Top