പരപ്പനങ്ങാടി: കാക്കിയുടെ കാര്‍ക്കശ്യം മാറ്റിവെച്ച് സമൂഹത്തിന്റെ വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കായി പരപ്പനങ്ങാടി പോലീസ് നടത്തിയ അവാര്‍ഡ് ദാന ചടങ്ങ് വൈവിധ്യം നിറഞ്ഞതും വേറിട്ടതുമായ അനുഭവമായി മാറി.
പരപ്പനങ്ങാടി കെകെ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ നടപടിയാണ് പരപ്പനങ്ങാടി പോലീസ് നടത്തിയതെന്ന് മന്ത്രി സൂചിപ്പിച്ചു. ചടങ്ങില്‍ സ്റ്റേഷന്‍പരിധിയില്‍ പെട്ട സ്‌കൂളുകളില്‍ നിന്നും പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥകള്‍ക്ക് അവാര്‍ഡ് നല്‍കി. ചടങ്ങില്‍ ഈ വര്‍ഷത്തെ എഞ്ചനീയറങ്ങ് ഒന്നാം റാങ്ക് നേടിയ റിതുല്‍, സംസ്ഥാനത്തെ മികച്ച വനിത ഫുട്‌ബോളറായി തിരഞ്ഞെടുത്ത അശ്വതി എന്നിവരെ ആദരിച്ചു. തൊഴിലില്‍ സത്യസന്ധത പുലര്‍ത്തി മികവ് കാട്ടിയ നിരവധി മോട്ടോര്‍ തൊഴിലാളികളെയും ചടങ്ങില്‍ അനുമോധിച്ചു.
സീനത്ത് ആലിബാപ്പു അധ്യക്ഷം വഹിച്ച ചടങ്ങില്‍ മലപ്പുറം പോലീ്‌സ് ചീഫ് എസ് ശശികൂമാര്‍, ഡിവൈഎസ്പി അസൈനാര്‍, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, മോട്ടോര്‍വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ സുബൈര്‍ സിഐ കെസി ബാബു എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങിന്റെ ഭാഗമായി തിരൂരങ്ങാടി എംവിഐ പ്രമോദ്ശങ്കര്‍, എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.




