താനൂര്‍:: ഈ നിലവിളിയാണ് ഇന്ന് താനൂരില്‍ മത്സ്യബന്ധനതോണി മറിഞ്ഞ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അപ്പു എന്ന ശ്യാംകുമാറിന്റെ വീട്ടിലേക്ക് കയറിച്ചെന്ന മാധ്യമപ്രവര്‍ത്തകരെ വരവേറ്റത്. അപകടവാര്‍ത്തയറിഞ്ഞ് തന്റെ വീട്ടിലേക്ക് ഓടിയെത്തിയ സഹോദരി അപ്പുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ്‌കൊണ്ട് അമ്മയോടെ തന്റെ അനുജനെ കടല്‍പണിക്ക് വിടരുതെന്ന് അപേക്ഷിക്കുകയായിരുന്നു ആ സഹോദരി
ഒരു ഞെട്ടലോടെയാണ് അപ്പു അപകടത്തെ കുറിച്ചോര്‍ക്കുന്നത്. പുറപ്പെടാനുള്ള അവസാന നിമിഷം വള്ളത്തിലേക്ക് ഓടിക്കയറിയ തന്റെ സുഹൃത്ത് യൂസഫിനെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിന്റെ ദുഃഖം അപ്പു മറച്ചുവെക്കുുന്നില്ല. കടലോരത്തെ പട്ടിണി തന്നെയാണ് കാറും കോളും നിറഞ്ഞ ഈ അന്തരീക്ഷത്തെ വകവെക്കാതെ കടലിലേക്ക് മത്സ്യബന്ധനത്തിന് പോകാനുള്ള ഇവരുടെ തീരുമാനത്തിനു കാരണം. പൂരപ്പുഴയിലടുപ്പിച്ചിരുന്ന വള്ളം അഴിമുറിച്ച് കടക്കുമ്പോള്‍ സാധാരണത്തിലധികം തിരകളുണ്ടായിരുന്നെന്ന് അപ്പു പറയുന്നു. അഴിമുറിയുമ്പോള്‍ കുത്തനെ ഉയര്‍ന്നു പൊങ്ങിയ വളളത്തിന്റ ഒരു തലക്കലിരുന്ന് എഞ്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന ബെന്നിയേട്ടന്‍ പിടിവിട്ട് വെള്ളത്തിലേക്ക് തെറിച്ച് വീഴുന്നതാണ് ആദ്യം അപ്പു കണ്ടത്. ഇതോടെ വള്ളം വിലങ്ങനെ തിരിയുകയും ശക്തമായ അടുത്ത തിരയില്‍ കീഴ്‌മേല്‍ മറിയുകയുമായിരുന്നു. തീരത്തിന് വളരെ അടുത്തായതിനാല്‍ അപ്പു കരയ്ക്ക് നീന്തിക്കയറി. ഇതിനിടെ നീന്തല്‍ വല്ലാതെ വശമില്ലാത്ത ഫ്രാന്‍സിനെ അപ്പു തിരികെ നീന്തി രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് കരയ്ക്ക് കയറാനാകാതെ തിരമാലകള്‍ക്കിടയില്‍പ്പെട്ട ബെന്നിക്കും യൂസഫിനും റോപ്പും കന്നാസുകളുമിട്ട് കൊടുത്ത് അപ്പു ഫ്രാന്‍സിനെയും കൊണ്ട് തീരത്തെത്തി എന്നാല്‍ ബെന്നിയെയും യൂസഫിനെയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞ അപ്പു കരയിലെ മത്സ്യതൊഴിലാളിയുടെ വീട്ടിലേക്ക് ഓടി വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മത്യ്‌സത്തൊഴിലാളികള്‍ തിരച്ചിലാരംഭിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശികളായ ബെന്നിയും ജോസഫും ഫ്രാന്‍സിസും തൊഴിലിനായി താനൂരിലെത്തിയിട്ട് മൂന്ന് ദിവസമേ ആകുന്നൊള്ളു.




