പരപ്പനങ്ങാടി: പരപ്പനങ്ങാടി കൊടപ്പാളിക്ക് സമീപം സ്വിഫ്റ്റ് ഡിസയര്‍ കാറും, മിനിലോറിയും, ട്രക്കറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.50 ഓടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മിനിലോറിയുമായി ഇടിക്കുകയായിരുന്നു. ഈ സമയം മിനിലോറിക്ക് പിറകിലായി പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ട്രക്കര്‍ ലോറിക്ക് പിറകില്‍ വന്നിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരനും, ട്രക്കറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റോഡ് നവീകരണം കഴിഞ്ഞതോടെ ഈ ഭാഗത്തിലൂടെയുള്ള വാഹനങ്ങളുടെ മരണ പാച്ചില്‍ നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇതിനെതിരെ മോട്ടോര്‍ വകുപ്പ് ഉദേ്യാഗസ്ഥരും പോലീസും നല്‍കികൊണ്ടിരിക്കുന്ന മുന്നറിയിപ്പുകളും ബോധവല്‍ക്കരണ ക്ലാസുകളുമെല്ലാം വെറും വാക്കുകള്‍ മാത്രമായി ഒതുങ്ങിപോവുകയാണ്.




