Section

malabari-logo-mobile

ഇന്ന് ലോക പാര്‍പ്പിട ദിനം

HIGHLIGHTS : കടല്‍ കയറിയ കണ്ണീര്‍ പാര്‍പ്പിടങ്ങള്‍ കരയുടെ കരളലിയിക്കുന്നു പരപ്പനങ്ങാടി : ആലുങ്ങല്‍ ബീച്ചിലെ കടലെടുത്ത വീടുകള്‍,കടലെടുത്ത ജീവിത സ്വപ്നങ്ങള്‍

കടല്‍ കയറിയ കണ്ണീര്‍ പാര്‍പ്പിടങ്ങള്‍ കരയുടെ കരളലിയിക്കുന്നു

SAMSUNG DIGIMAX A503പരപ്പനങ്ങാടി : ആലുങ്ങല്‍ ബീച്ചിലെ കടലെടുത്ത വീടുകള്‍,കടലെടുത്ത ജീവിത സ്വപ്നങ്ങള്‍ ആലുങ്ങല്‍ കടലോരത്തിന്റെ കരളലിയിക്കുന്നു.

sameeksha-malabarinews

കടലാക്രമണത്തെ തുടര്‍ന്ന് ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ പത്തോളം വീടുകളാണ് നിലനിലപ്പ് ഭീഷണി നേരിടുന്നത്. ഇതില്‍ മൂന്ന് കുടുംബങ്ങള്‍ തീര്‍ത്തും അനാഥമായിരിക്കുകയാണ്. വൃദ്ധരും പറക്കമുറ്റാത്ത മക്കളും സ്ത്രീകളുമുള്‍പ്പെടെ ഈ മൂന്ന് കുടുംബങ്ങളിലെ 25 ഓളം അംഗങ്ങള്‍ മാസങ്ങളോളമായി സമീപത്തെ സര്‍ക്കാര്‍ വിദ്യാലയത്തിലും ബന്ധു വീടുകളിലുമായാണ് നാളുകള്‍ തള്ളി നീക്കുന്നത്.

parappananagadi beach2പറമ്പില്‍ അബ്ദുള്ള കുട്ടി, പറമ്പില്‍ ഖാദര്‍, സീതിന്റെ പുരക്കല്‍ കോയമോന്‍ എന്നിവരുടെ കുടുംബങ്ങളാണ് ലോക പാര്‍പ്പിട ദിനത്തിലും സമൂഹത്തിന്റെ മുമ്പില്‍ ചോദ്യ ചിഹ്നമാകുന്നത്. അതെ സമയം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജില്ലാ ഭരണ കൂടം ഇടപെട്ടതായും ഈ മൂന്ന് കുടുംബങ്ങള്‍ക്കായി വീട് വെക്കാന്‍ മൊത്തമായി പത്ത് സെന്റ് ഭൂമി കണ്ടെത്താന്‍ ഗ്രാമ പഞ്ചായത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കിയതായും പ്രദേശത്തെ കോണ്‍ഗ്രസ്സ് ജില്ലാ നോതാവ് വിപി ഖാദര്‍ പറഞ്ഞു. അതെ സമയം ഇക്കാര്യത്തില്‍ ഗ്രാമ പഞ്ചായത്തിന് മുമ്പില്‍ ഭൂമിയുടെ ഭീമമായ തുക വെല്ലുവിളിയായിട്ടുണ്ടെങ്കിലും ശ്രമം തുടരുകയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു പറഞ്ഞു.

വീട് നിര്‍മ്മാണം രാഷ്ട്രീയ അജണ്ടയിലെ മികവുറ്റ പ്രവര്‍ത്തനമായി നടത്തുന്ന പാര്‍ട്ടികളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മത സംഘടനകളും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.

പാരമ്പര്യമായി ജീവിച്ച് വന്ന വാസസ്ഥലം കടലെടുത്തതോടെ പകരം വീട് വെക്കാനുള്ള നിലം പോലുമില്ലാതെ നിലനില്പിന്റെ അടിവേരറ്റു കിടക്കുകയാണ് ഈ കടലിന്റെ മക്കള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!