തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരം പ്രദര്‍ശിപ്പിച്ചു;നസ്രിയ നിയമനടപടിക്കൊരുങ്ങുന്നു

naiyandi 1ചെന്നൈ:തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരഭാഗം ചിത്രിത്തില്‍ ഉള്‍പ്പെടുത്തിയ സംവിധായകനെതിരെയും നിര്‍മ്മിതാവിനെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മലയാളി യുവനടി നസ്രിയ നസീം. ധനൂഷ് നായകനായി അഭിനയിച്ച നെയ്യാണ്ടി എന്ന തമിഴ് ചിത്രത്തിനെതിരെയാണ് നസ്രിയ പരാതിയുമായെത്തിയത്. തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരഭാഗം സിനിമയില്‍ ഉള്‍പ്പെടുത്തി വഞ്ചിച്ചതിന് ഇവര്‍ക്കെതിരെ നസ്രിയ ചലചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന് പരാതി നല്‍കി.

ഈ ചിത്രത്തിന്റെ നിര്‍മ്മിതാവായ കതിരേശന്‍ കഴിഞ്ഞ ദിവസം ഫെയസ്ബൂക്കില്‍ പോസ്റ്റ് ചെയ്ത നസ്രിയയുടെ സെക്‌സിയായ ഫോട്ടോയാണ് പരാതിക്ക് കാരണമായത്. ധനുഷും നസ്രിയും ഇഴുകിചേര്‍ന്നു നില്‍ക്കുന്ന ഒരു ഫോട്ടോയും ‘ നസ്രിയ എ ഡിഫറന്റ് ആക്ടറസ്’ എന്ന പേരിലാണ് ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്ന ക്ലോസപ്പ് പോസറ്റ് ചെയ്തത്. ഈ ചിത്രം പോസ്റ്റ് ചെയ്ത ഒരു മണിക്കുറിനകം 4000 ലൈക്കുകളാണ് ഇതിന് ലഭിച്ചത്. .എന്നാല്‍ പിന്നീട് വള്‍ഗറായ കമന്റുകള്‍ വന്നുതുടഞ്ഞിയതോടെ ഫോട്ടോ പിന്‍വലിക്കുകയായിരുന്നു
നസ്രിയ പരാതി നല്‍കിയതിനെയും അനുകൂലിച്ചും എതിര്‍ത്തും നിരവധി് പേര്‍ ഫേസ് ബുക്കിലൂടെ രംഗത്തെത്തി.. ഈ പരാതി ചിത്രത്തിന്റെ പ്രചരണതന്ത്രമാണോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഫെയസ് ബുക്കില്‍ മമ്മുട്ടിയെയും മോഹന്‍ലാലിനെയും കടത്തിവെട്ടി ആരാധകരെ സൃഷ്ടി്ച്ച താരമാണ് നസ്രിയ..

 

Share news
error: Content is protected !!
Scroll to Top