പരപ്പനങ്ങാടി: ശക്തമായ മഴയില്‍ നെടുവ കോവിലകം റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
കൊടപ്പാളി ഭാഗത്ത് മൂന്നോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലുള്ളവര്‍ ബന്ധുവീടുകളിലേക്കും മറ്റും മാറിയിരിക്കുകയാണ്.
ഈ ഭാഗത്ത് നിരവധി വീടുകളിലേക്ക് ഏത് സമയവും വെള്ളം കയറാവുന്ന സ്ഥിയിലാണുള്ളത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




