HIGHLIGHTS : Parappanangady Navjeevan Reading Center's Quiz Competition by Reminiscing Gandhi on the Streets
75-ാമത് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ പരപ്പനങ്ങാടി നഗര മധ്യത്തില്‍ നവജീവന്‍ വായനശാലയുടെ യുവത വിഭാഗം സംഘടിപ്പിച്ച ഗാന്ധിഭാരതം ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. മത്സരത്തില്‍ പി.ഫസല്‍ റഹ്‌മാന്‍ ഒന്നാം സമ്മാനാര്‍ഹനായി. കെ.മുര്‍ഷിദ രണ്ടാം സ്ഥാനം നേടി.
പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ പൊതുജന സമക്ഷം നടന്ന ക്വിസ് മത്സരത്തിന് കെ.കുഞ്ഞികൃഷ്ണന്‍ നേതൃത്വം നല്‍കി.ഗാന്ധിജിയുടെ ജീവിതത്തിന്റെ ഏടുകളിലൂടെ സഞ്ചരിച്ച മത്സര രീതി മികച്ചതായിരുന്നു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ് വിജയികള്‍ക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. യുവത പ്രസിഡണ്ട് കെ.പ്രശോഭ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ആര്യ സ്വാഗതം പറഞ്ഞു. ആനന്ദ് കളരിക്കല്‍, മനീഷ് കെ.പി എന്നിവര്‍ സംസാരിച്ചു. ജിഷ്ണു പി നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
