Section

malabari-logo-mobile

പരപ്പനങ്ങാടി ബിഇഎം സ്കൂളിന് ഇരുപതിനായിരം രൂപയുടെ പുസ്തകം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

HIGHLIGHTS : A group of students of the BEMHSS SSLC batch of 1995-96 donated books worth more than twenty thousand rupees to the library.

പരപ്പനങ്ങാടി: ബി ഇ എം സ്കൂളിൽ നവീകരിച്ച ലൈബ്രറിയിലേക്ക് 1995-96 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ  വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇരുപതിനായിരത്തിലധികം രൂപയുടെ പുസ്തകങ്ങൾ നൽകിയത്.

തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടന്ന നവീകരിച്ച ലൈബ്രറി ‘ ഉദ്ഘാടന വേദിയിൽ വെച്ചാണ് പുസ്തകങ്ങൾ കൈമാറിയത്. വിദ്യാർത്ഥികൾക്ക് പഠനത്തിന് റഫർ ചെയ്യാനടക്കം ഉപകരിക്കുന്ന പുസ്തകങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൾ ഷാഹിന ബഷീർ സ്കുൾ ലൈബ്രറിക്കായി സംഭാവനയായി നൽകിയ ബഷീറിൻ്റെ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും.

sameeksha-malabarinews

ബി ഇ എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബിന്ദ്യാ മേരി ജോൺ പുസ്തകങ്ങൾ ഏറ്റുവാങ്ങി ചടങ്ങിൽ റവ. സുനിൽ പുതിയാട്ടിൽ, പി.ടി എ പ്രസിഡൻ്റ് നൗഫൽ ഇല്ല്യൻ, അരവിന്ദൻ, ജോർജ്ജ് , സുബാഷ് ആബേൽ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളായ സിമി , സ്മിത അത്തോളി, ഷിജിൻ കെ പി , മൊയ്തീൻ കോയ എന്നിവർ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!