HIGHLIGHTS : Parappanangady municipal councilor went on a hunger strike to vacate the encroachment on the road
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ ഡിവിഷന്‍ 40ലെ ഹവില്‍ദാര്‍ മുഹമ്മദ് സൈജല്‍ അങ്ങാടിപ്പാലം റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ സെയ്തലവി കോയ ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി. ഏകദിന നിരാഹാര സത്യാഗ്രഹം സി.പി.ഐ.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സെക്രട്ടറി തയ്യില്‍ അലവി ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍ എസ്.പാലക്കണ്ടി വേലായുധന്‍, സി.പി.ഐ.എം പരപ്പനങ്ങാടി എല്‍.സി സെക്രട്ടറി എസ്.എം.പി.സുരേഷ് ബാബു, ചെട്ടിപ്പടി എല്‍.സി സെക്രട്ടറി എം.ബൈജു, പ്രതിപക്ഷ നേതാവ് തുടിശ്ശേരി കാര്‍ത്തികേയന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.
ലൈറ്റ് മോട്ടോര്‍ & ടാക്‌സി വര്‍ക്കേഴ്സ് യുണിയന്‍ (ClTU) സെക്രട്ടറി കെ.മുരളീധരന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനമായെത്തി നിരാഹാരസമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.
വൈകുന്നേരം 5 മണിക്ക് കൗണ്‍സിലര്‍ ടി.പി.മഞ്ജുഷ നാരങ്ങവെള്ളം നല്‍കി സമരം അവസാനിപ്പിച്ചു. കര്‍ഷകസംഘം ചെട്ടിപ്പടി മേഖല പ്രസിഡന്റ് സി. തുളസിദാസ് സ്വാഗതവും സമരസഖാവും കൗണ്‍സിലറുമായ എ.സെയ്തലവി കോയ നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ എന്‍.എം. ഷമേജ് അധ്യക്ഷനായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു