തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ജോബ് ഫെസ്റ്റ് 2024

മലപ്പുറം:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് 2024 സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30 ന് ആതവനാട് മര്‍ക്കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്തും.

sameeksha-malabarinews

ഇരുപതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ ആയിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10.30ന് ആതവനാട് മര്‍ക്കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 0483 2734737, 8078428570.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റിന്റെ ഭാഗമായി ആരംഭിക്കുന്ന പൂക്കോട്ടൂര്‍ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ അപേക്ഷകര്‍ സെപ്തംബര്‍ 10ന് രാവിലെ 9.30ന് പൂക്കോട്ടൂര്‍ കുടുംബരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂല്‍ അസ്സല്‍ രേഖകളുമായി ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2774860

അധ്യാപകനിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടറുടെയും ഇഇതേ സ്ഥാപനത്തിന് കീഴിലുള്ള മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകന്റെയും തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്കുള്ള യോഗ്യത. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും സെറ്റുമാണ് ഇംഗ്ലീഷ് അധ്യാപക തസ്തികയ്ക്കുള്ള യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 10ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അധ്യാപകനിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ വെളിയംതോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രോയിങ് ടീച്ചര്‍(യു.പി.എസ്.ടി), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ ഒന്‍പതിന് സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രന്റ് അറിയിച്ചു. ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനുള്ളവര്‍ രാവിലെ 10നും കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ 11.30നുമാണ് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446388895, 9947299075.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!