HIGHLIGHTS : Trending Korean Mango Pan Cake
ആവശ്യമായ ചേരുവകള്‍:-
മാങ്ങ ചെറിയ കഷണങ്ങളാക്കിയത് -2 കപ്പ്
മൈദ – 1 കപ്പ്
മുട്ട – 2
പാല് – 1 1/2 കപ്പ്
ഉപ്പ് – ഒരു നുള്ള്
വിപ്പിങ് ക്രീം – 1 കപ്പ്
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
വനില എസന്‍സ് – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം:-
മുട്ടയും, പഞ്ചസാരയും പാലും, ഒരു നുള്ള് ഉപ്പും, മൈദയും, കഷ്ണങ്ങളാക്കിയ മാങ്ങ ഒരു കപ്പും മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി
വെണ്ണ തടവി ഒരു തവി മാവൊഴിച്ച് ദോശ രൂപത്തില്‍ ചുട്ടെടുക്കുക.ഇങ്ങനെ എല്ലാ മാവും ചെയ്‌തെടുക്കുക.
മറ്റൊരു പാത്രത്തില്‍ വിപ്പിങ് ക്രീം ബീറ്റ് ചെയ്‌തെടുക്കുക. തയാറാക്കിയ പാന്‍കേക്കിലേയ്ക്ക് വിപ്പിങ് ക്രീം കുറേശ്ശെ വച്ച് മുകളില്‍ മാങ്ങ കഷണങ്ങള്‍ വിതറിക്കൊടുക്കുക. വീണ്ടും കുറച്ചുകൂടി വിപ്പിങ് ക്രീം ചേര്‍ത്തു രണ്ടു വശത്തു നിന്നും മടക്കി റോള്‍ ചെയ്‌തെടുക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു